Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ നടപ്പാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അജിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും കുടുംബശ്രീ CDS അംഗങ്ങളും കൃഷി ഓഫീസറും കൃഷിഭവൻ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തും കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി നടപ്പാക്കിയ പുഷ്പകൃഷി പദ്ധതി ജനപങ്കാളിത്തത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച മാതൃകയായി. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കുടുംബശ്രീ പ്രവർത്തകർക്ക് കൂടുതൽ വരുമാനസാധ്യതകൾ ഒരുക്കുന്നതിനും പ്രാദേശികമായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മനോഹരമായ പൂക്കളുടെ വിളവെടുപ്പിലൂടെ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കാനും പഞ്ചായത്തിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ഈ സംരംഭം സഹായകമായി.