Spread the love

മഞ്ചൻകോട് വാർഡ് ചിലമ്പറ അങ്കണവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലും അങ്കണവാടി പ്രവർത്തകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയും വിവിധ പരിപാടികൾ നടന്നു. ദേശീയപതാക ഉയർത്തിയും ദേശഭക്തിഗാനങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചും സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് പകർന്നു. കുഞ്ഞുങ്ങളിൽ ദേശസ്നേഹവും ദേശീയബോധവും വളർത്തുന്നതിനും നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനും ഇത്തരം ആഘോഷങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. കുട്ടികളുടെ സന്തോഷവും ആവേശവും നിറഞ്ഞ ആഘോഷം എല്ലാവർക്കും മനോഹരമായ അനുഭവമായി മാറി.