ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നാളികേര ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പ്രധാന വിളയായ നാളികേരത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത നാളികേര തൈ നട്ടുകൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നാളികേര കൃഷിയുടെ സംരക്ഷണവും പരിപോഷണവും കർഷകരുടെ ക്ഷേമവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ചൂണ്ടിക്കാട്ടി. വീടുകളിലും കൃഷിയിടങ്ങളിലും കൂടുതൽ നാളികേര തൈകൾ നട്ടുപിടിപ്പിച്ച് കാർഷിക സമൃദ്ധിയിലേക്ക് മുന്നേറാനുള്ള സന്ദേശവും ദിനാചരണം നൽകി.
ഒരു തൈ… ഒരു പ്രതീക്ഷ… ഒരു സമൃദ്ധിയുടെ തുടക്കം!