Spread the love

സമഗ്ര ശിക്ഷ കേരള ബി.ആർ.സി കാട്ടാക്കടയുടെ നേതൃത്വത്തിൽ JPHSS ഒറ്റശേഖരമംഗലം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥിന്റെ വീട്ടിൽ ‘ഓണചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു. ശാരീരിക പരിമിതികൾ കാരണം വിദ്യാലയത്തിലെത്താൻ കഴിയാത്ത കാശിനാഥിന് ബി.ആർ.സി കാട്ടാക്കടയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരികയാണ്.

ആര്യൻകോട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അഖിൽ ആര്‍ .എസ് അധ്യക്ഷനായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത. സി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി രാജി സ്വാഗതം ആശംസിച്ചു. ബി .ആര്‍ .സി ട്രെയിനെര്‍ ശ്രീമതി അനീഷ, JPHSS പ്രഥമാധ്യാപകൻ ശ്രീ. ആദർശ് എം .എസ്, പി .ടി ,എ പ്രസിഡന്റ് ശ്രീ. ഷൈജു ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. സി .ആര്‍ .സി കോർഡിനേറ്റർ ശ്രീമതി സരോജം നന്ദി പറഞ്ഞു.

കാശിനാഥിന് ഓണക്കോടി സമ്മാനിച്ചും, സഹപാഠികൾ ഓണപ്പാട്ടുകൾ പാടിയും ഓണസമ്മാനങ്ങൾ കൈമാറിയും വീട്ടിൽ പൂക്കളം ഒരുക്കിയും ഓണസദ്യ പങ്കിട്ടും സന്തോഷത്തിന്റെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചു. പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മുന്നേറാൻ കാശിനാഥിന് പ്രചോദനമേകുന്നതായിരുന്നു ഈ സ്നേഹസംഗമം. സഹപാഠികൾ, അധ്യാപകർ, എച്ച്.എം , പി .ടി .എ പ്രസിഡന്റ്, ബി .ആര്‍ .സി ട്രെയിനർ, സി .ആര്‍ .സി കോർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.