Spread the love

കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന പോഷന്‍ “മ” 2026 പരിപാടിക്ക് നെല്ലിയിൽ അങ്കണവാടി സെന്റർ നമ്പർ 49-ൽ തുടക്കമായി. അര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അജിത പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മികച്ച വളർച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകുന്നതാണ് പരിപാടിയുടെ ലക്ഷ്യം. അങ്കണവാടി പ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.