മഞ്ചംകോട് അങ്കണവാടിക്ക് ആവശ്യമായ ഇരുമ്പിൽ നിർമ്മിച്ച കൊടിമരം സൗജന്യമായി നിർമ്മിച്ച് നൽകി സഹകരിച്ച വാർഡ് മെമ്പർ രാജേഷ് കുമാർ ആർ. അഭിനന്ദനാർഹമായ മാതൃകയായി. അങ്കണവാടിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി സഹായം നൽകുകയും പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.
