Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ GHSS കീഴാറ്റൂർ സ്കൂളിലെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിയായ ആദി കൃഷ്ണയുടെ വീട്ടിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ആദി കൃഷ്ണയുടെ ജന്മദിനവും ആഘോഷിച്ചു. 2026 ജൂലൈ 21 രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ, എസ്.എം.സി, ബി.ആർ.സി പ്രവർത്തകർ, സഹപാഠികൾ എന്നിവർ പങ്കെടുത്തു. ആര്യങ്കോട് പഞ്ചായത്ത് കാവല്ലൂർ വാർഡ് മെമ്പർ ശ്രീമതി രമ്യ ജെ.ആർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥിക്ക് സ്നേഹവും പിന്തുണയും നൽകുന്നതിനൊപ്പം സഹപാഠികളുമായുള്ള സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്. ജന്മദിനാഘോഷവും കൂട്ടായ്മയും ചേർന്നത് ആദി കൃഷ്ണയ്ക്കും സഹപാഠികൾക്കും സന്തോഷകരമായ അനുഭവമായി. വിദ്യാലയം, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും കുട്ടികളിൽ ആത്മവിശ്വാസവും സൗഹൃദ മനോഭാവവും വളർത്താനും ഇത്തരം പരിപാടികൾ സഹായകരമാണ്.