തിരുവനന്തപുരം ജില്ലാ മിഷന്റെ ഭാഗമായി ആര്യങ്കോട് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം ആവേശകരമായി നടന്നു. ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് മെമ്പർ ലതാകുമാരി ഡി, പഞ്ചായത്ത് പ്രസിഡന്റ് അജിത സി എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങളെ വരവേൽക്കുന്നതിനായി പച്ചക്കറി തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നതിനുള്ള ഈ പരിപാടി പ്രദേശത്ത് ഹരിതാഭം വർധിപ്പിക്കാനും കുടുംബങ്ങളിൽ സ്വയംപര്യാപ്തത വളർത്താനും ലക്ഷ്യമിടുന്നതാണ്.
കുടുംബശ്രീ അംഗങ്ങൾ ചേർന്ന് തൈകൾ നട്ട് പരിപാലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഉത്സവം സമൂഹ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഓണത്തെ ഹരിതസമൃദ്ധിയോടെ വരവേൽക്കാൻ ഈ പ്രവർത്തനം സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.