ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കീഴാറൂർ RC LPS സ്കൂളിൽ പഞ്ചായത്ത് തലത്തിൽ തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിച്ചു തൈ നട്ടു പരിപാടിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കാനാണ് ഈ പ്രവർത്തനം ലക്ഷ്യമിട്ടത്. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഏറ്റെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് പരിപാടിയിൽ പങ്കെടുത്തു. നട്ട തൈകൾ സംരക്ഷിച്ച് വളർത്താനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. പ്രകൃതിയോട് ചേർന്ന് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശം പരിപാടി നൽകി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്ക് ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കാൻ സഹായകരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.