Spread the love

ഓണത്തിന്റെ കാർഷിക പാരമ്പര്യവും മണ്ണിന്റെ മണവും വിളവിന്റെ സന്തോഷവും ഒരുമിച്ചുചേർത്ത് ആര്യങ്കോട് വാർഡ് 2-ൽ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആർ. എസ്. അഖിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കർഷകരും നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്തു. കർഷകരുടെ അധ്വാനത്തിന് ആദരമർപ്പിക്കുകയും കാർഷിക സംസ്കാരത്തിന്റെ മഹത്വം പുതുതലമുറയിലേക്ക് പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചത്. മണ്ണിൽ വിതച്ച പ്രതീക്ഷകൾ സമൃദ്ധമായ വിളവായി മാറിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നടന്ന ഈ ആഘോഷം നാടിന്റെ കാർഷിക പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന മനോഹരമായ അനുഭവമായി. കൃഷിയെയും കർഷകരെയും ചേർത്തുപിടിച്ച്, ജനപങ്കാളിത്തത്തോടെ കാർഷിക മേഖലയെ കൂടുതൽ സമൃദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ വിളവെടുപ്പ് ഉത്സവം പ്രചോദനമാകട്ടെ.