കാവല്ലൂർ വാർഡിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സൈറ്റ് സന്ദർശനം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയറും (AE) വാർഡ് മെമ്പർ രമ്യ ജെ.ആറും ചേർന്നാണ് പ്രവർത്തന സ്ഥലങ്ങൾ സന്ദർശിച്ച് നിർമ്മാണ പുരോഗതിയും നിലവാരവും പരിശോധിച്ചത്. പ്രദേശത്തെ കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങളും വിലയിരുത്തലിനിടെ നൽകി. ജനങ്ങളുടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജലജീവൻ മിഷൻ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. പദ്ധതി പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രയോജനകരമാക്കുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കും.