Spread the love

കായിക-കലാ പ്രതിഭകൾക്ക് വേദിയൊരുക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും കായികപ്രേമികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളുടെ കായികശേഷിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, വടംവലി തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആവേശകരമായ മത്സരങ്ങളിൽ നിരവധി കായികതാരങ്ങൾ മാറ്റുരയ്ക്കുന്നു. കായികമികവും സൗഹൃദവും ടീം സ്പിരിറ്റും നിറയുന്ന കേരളോത്സവം നാടിന്റെ കായികോത്സാഹത്തിന് പുതിയ ഊർജം പകരുകയാണ്.