Spread the love

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇടവാൾ ഏലായിൽ സംഘടിപ്പിച്ച ഞാർ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുക്കോലവിള രാജേഷിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നെൽകൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഞാർ നടീൽ ഉത്സവം നടത്തിയത്. കൃഷി ഓഫീസർ എസ്. ആർ. ആര്യ, കൃഷി അസിസ്റ്റന്റ് അരുൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വർഷങ്ങളായി തരിശുകിടന്നിരുന്ന ഇടവാൾ ഏലായിൽ നെൽകൃഷി പുനരാരംഭിച്ചത് പ്രദേശത്തിന്റെ കാർഷിക മേഖലയ്ക്ക് പുതിയ പ്രതീക്ഷയായി.