Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ പുതുയുഗ ശുചിത്വ ക്യാമ്പയിനായ നിർമലം പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത സി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ശുചിത്വമുള്ള നാടും മാലിന്യമുക്ത പരിസരവും ഉറപ്പാക്കുക, പൊതുജനങ്ങളിൽ ശുചിത്വബോധം വളർത്തുക, മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ശുചിത്വ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും പരിപാടി പ്രാധാന്യം നൽകി.