Spread the love

ചെമ്പൂരിൽ പ്രവർത്തനമാരംഭിച്ച കാരക്കോണം ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. പ്രതാപ് കുമാർ അദ്ധ്യക്ഷനായിരുന്നു.

ചെമ്പൂർ വാർഡ് മെമ്പർ സാംകുമാർ, സി.എസ്.ഐ വെള്ളറട ഏരിയ ചെയർമാൻ ധർമ്മരാജ്, ചിലമ്പ് വാർഡ് മെമ്പർ ഉഷ, കാരോട്കുഴി വാർഡ് മെമ്പർ ലീല സ്റ്റാൻലി, സെന്റർ ഇൻചാർജ് ഡോ. ചിത്ര എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ ലിവിങ്സ് കുമാർ സ്വാഗതവും നഴ്സിംഗ് ഫാക്കൽറ്റി അഖില നന്ദിയും പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെ സബ് സെന്റർ പ്രവർത്തിക്കും.

15 ദിവസത്തിലൊരിക്കൽ വിവിധ ചികിത്സാ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എല്ലാ വിധ ലബോറട്ടറി പരിശോധനകൾക്കും ബില്ലിന്റെ പകുതി തുക മാത്രമേ നൽകേണ്ടതുള്ളു. കൂടാതെ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ ഫീസുകൾ സൗജന്യമായിരിക്കും.